2013 ഡിസംബർ 6, വെള്ളിയാഴ്‌ച

ഓര്‍മ്മച്ചെപ്പ്‌

മൂകമായി മരച്ചില്ലയില്‍ മറഞ്ഞിരുന്ന കുയില്‍ ,
ഒഴുകാന്‍ മറന്നു കരിങ്കല്‍ ഭിത്തിയില്‍ ഒതുങ്ങിയ പുഴ,
പെയ്യാന്‍ കൊതിച്ചു മറയേണ്ടിവന്ന മേഖങ്ങള്‍
വിരിയാതെ വാടിയ പനിനീര്‍ മലര്‍ ...

ഇവയെല്ലാം എന്നെ വൃഥാ നിന്‍ ചിന്തകളില്‍ നിന്നും
മോചിതനാകാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു...
എങ്കിലും നിന്റെ നിറമിഴികള്‍ എന്‍ നെഞ്ചില്‍ കോറിയ,
മുറിവുകളില്‍ നിന്നും രെണം വമിച്ചുകൊണ്ടിരുന്നു...

ഒടുവിലെന്‍ ശരീരം കൊത്തിവലിച്ച കഴുകന്മാരാല്‍ -
ഭയന്നിരുന്ന കോകിലങ്ങള്‍ വേട്ടയാടപ്പെടുന്നത് വരെ...
അവ അവശേഷിപ്പിച്ച രെക്തകണികകളാല്‍ പുഴ-
വീണ്ടും ഒഴുകുന്നതുവരെ, മഴയെന്നെ തഴുകുന്നതു വരെ...

അന്നുഞ്ഞാന്‍ നടന്ന ഒറ്റയടിപ്പാതകള്‍ തേടി,
ഒരുപക്ഷെ നീ വീണ്ടും അലഞീടുകില്‍ ,
മൌനമായി ഞാന്‍ നല്‍കിയ യാത്രാമൊഴി മാത്രം-
നിന്‍ മിഴികളില്‍ നനവ്‌ പടര്‍ത്താതിരിക്കട്ടെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ