2015 മാർച്ച് 22, ഞായറാഴ്‌ച

പ്രണയം...


പ്രണയം ഒരു രസമാണ്...
നവരസങ്ങളില്‍ പെടാത്ത
മറ്റൊരു രസം...

 
ഒന്നിലധികം വികാരങ്ങളെ-
പ്രതിഭലിപ്പിക്കാന്‍ കഴിവുള്ള
അപൂര്‍വ്വ രസം...
 
ചില നേരങ്ങളില്‍
അതൊരുതരം ഭ്രാന്തുപോലെ...
ചിലപ്പോഴൊക്കെ
അമാവാസിയിലെ കണ്ണുനീര്‍ പോലെ...
മറുപക്ഷം നിലാവുപോലെ...
 
അക്ഷരക്കൂട്ടുകള്‍ക്ക് പിറവിനല്‍കുന്ന
വിരഹവും പ്രണയം...
 
പക്ഷെ നവയുഗ പ്രണയമോ
പച്ച മാംസത്തിനുവേണ്ടി
കടിപിടി കൂടുന്ന-
നായുയുടെ മുഖത്തെ
ഭാവമാണതിന്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ