കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് മുന്നില്‍ മുട്ടുകുത്തി യാചിച്ച് സ്വന്തം കീശവീര്‍പ്പിക്കാന്‍ ഉത്സാഹോന്മത്തരായ നമ്മുടെ സര്‍ക്കാരുകളുടെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നിഴലില്‍ കൊച്ചി മെട്രോ എന്ന മലയാളിയുടെ ഡ്രീം പ്രോജക്റ്റ് ഏതാണ്ട് അവസ്സാനിച്ച മട്ടാണ്... കൊച്ചിയില്‍ മെട്രോ വരുന്നതുകൊണ്ട് തിരോന്തരത്ത് കാരനായ എനിക്കെന്ത് നേട്ടം എന്ന് നിങ്ങള്‍ക്ക് തോന്നാം... മുംബൈയില്‍ മെട്രോ ബംഗ്ലൂര്‍ മെട്രോ എന്തിനധികം അണ്ണാച്ചികള്‍ വരെ മെട്രോ പണി ഏതാണ്ട് പൂര്‍ത്തിയാക്കിയ മട്ടാണ്, അവിടെയൊക്കെ മെട്രോ ഉള്ളതുകൊണ്ട് അതത് സംസ്ഥാനവാസികള്‍ക്ക് അഭിമാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും കൊച്ചി മെട്രോ എനിക്ക് അഭിമാനമാണ്...
ഏതാണ്ട്
ദുബായ് മെട്രോയെകുറിച്ച് ആലോചിച്ചുതുടങ്ങുന്നതിന് മുന്‍പോ ആ കാലയളവിലോ
മലയാളിയും ചിന്തിച്ചുതുടങ്ങിയതാണ് കൊച്ചി മേട്രോയെപറ്റി... എന്നിട്ടിപ്പോ
ദുബായ് മെട്രോ അതിന്‍റെ അഞ്ചാം വാര്‍ഷികവും ആഖോഷിച്ചു തീര്‍ന്നിട്ടും
നമ്മുടെ മെട്രോ ഇപ്പഴും തട്ടിന്റെ പുറത്തുതന്നെ... വിഴിഞ്ഞം പദ്ധതിക്ക്
തുരങ്കം വെക്കുന്നത് അന്തര്‍ദേശീയ ലോബികള്‍ ആണെങ്കില്‍ കൊച്ചിമെട്രോക്ക്
തുരങ്കം വെക്കുന്നത് ഏതാനും ശീമാട്ടി ചേച്ചിമാരും നമ്മുടെ
സര്‍ക്കാരുമാണ്... 810ല്‍ 800ഉം (ആലുവ - എംജി റോഡ്) പൂര്‍ത്തിയായ
മെട്രോയുടെ ഫില്ലര്‍പണി ശീമാട്ടി ചേച്ചിയുടെ ഔദാര്യതിനായ് സര്‍ക്കാര്‍
നീട്ടി നീട്ടി കൊണ്ടുപോകുന്നുവെത്രേ... നാടൊട്ടുക്ക് കട്ടും
കൂട്ടികൊടുത്തും ഉണ്ടാക്കിയതൊന്നും മതിവരാത്ത സര്‍ക്കാരിന്റെ
കെടുകാര്യസ്ഥതമൂലം ഈ പദ്ധതി ഒരുപക്ഷെ മുളയിലേ നുള്ളപ്പെട്ടെക്കാം...
നമുക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ മടിക്കുന്ന മാധ്യമങ്ങളെ ഒറ്റപ്പെടുത്തി ഈ മെല്ലെപ്പോക്കിനും കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് മുന്നില്‍ നമ്മുടെ അഭിമാനം പണയം വെക്കുന്നതിനും എതിരെ നമുക്ക് വര്‍ഗ്ഗ വര്‍ണ്ണ ജാതി മത രാഷ്ട്രീയ ഭേദമന്ന്യേ ഒന്നുചേരാം... ഓണ്‍ലൈന്‍ ലോകത്ത് മലയാളികളുടെ കരുത്ത് എത്രത്തോളമുണ്ടെന്നത് ഷറപ്പോവയിലൂടെ ലോകമറിഞ്ഞ സത്യമാണ്... എന്തിന് വിജയന്‍ സാറിനെ അദേഹത്തിന് അര്‍ഹിച്ച സമ്മാനം നേടിക്കൊടുക്കുന്നതിലും മലയാളിയുടെ ഓണ്‍ലൈന്‍ കരുത്ത് നമ്മള്‍ പ്രകടിപ്പിച്ചതാണ്... എന്തുകൊണ്ട് ഒരിക്കല്‍ കൂടി നമുക്ക് ഒത്തുചേര്‍ന്നുകൂട, അതും കൊച്ചിമെട്രോ എന്ന നമ്മുടെ ഡ്രീം പ്രോജക്റ്റിനുവേണ്ടി...
-------------------------------------------------------------------------------------
I support #DownWithSeematti campaign.,.. നിങ്ങളോ...???

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ