അച്ഛന്‍ ഒരു നോവാണ്...
അമ്മയുടെ തണലില്‍-
ഇല്ലാതാകുന്ന, സ്വയം-
എരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ട
നിറം മങ്ങിയ സൂര്യന്‍...
സ്വ സ്നേഹം
പ്രകടിപ്പിക്കാന്‍ കഴിയാത്ത
വിങ്ങുന്ന മനസ്സുള്ള
മനുഷ്യ ജന്മം...
പട്ടടയില്‍ പോലും
പരിഭവമില്ലാതെ
ഒരു തീക്കൊള്ളിക്കായ്
വെറുതേ കാത്തിരിക്കുന്നവന്‍...
അച്ഛന്‍, അച്ഛനൊരു നോവാണ്...
മനോബിംബങ്ങളില്ലാത്ത
ദേവാലയത്തിന്‍റെ
കാവല്‍ക്കാരന്‍...
അമ്മയുടെ തണലില്‍-
ഇല്ലാതാകുന്ന, സ്വയം-
എരിഞ്ഞടങ്ങാന്‍ വിധിക്കപ്പെട്ട
നിറം മങ്ങിയ സൂര്യന്‍...
സ്വ സ്നേഹം
പ്രകടിപ്പിക്കാന്‍ കഴിയാത്ത
വിങ്ങുന്ന മനസ്സുള്ള
മനുഷ്യ ജന്മം...
പട്ടടയില്‍ പോലും
പരിഭവമില്ലാതെ
ഒരു തീക്കൊള്ളിക്കായ്
വെറുതേ കാത്തിരിക്കുന്നവന്‍...
അച്ഛന്‍, അച്ഛനൊരു നോവാണ്...
മനോബിംബങ്ങളില്ലാത്ത
ദേവാലയത്തിന്‍റെ
കാവല്‍ക്കാരന്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ