2011 ഓഗസ്റ്റ് 12, വെള്ളിയാഴ്‌ച

മാപ്പ്



ഓര്‍മ്മയില്‍ കുളിരേകാനുണ്ടൊരു
വയല്‍ വരമ്പുകള്‍തന്‍ ചേറുമണം
ഇന്നിതാ നെല്‍പ്പാടങ്ങള്‍ തന്‍ 
അസ്ഥികൂടങ്ങള്‍ പോലും കാണ്മാനില്ല 
ജീവന്‍ തുടിക്കുമീ ചേറില്‍ പുതഞ്ഞു
ഞാറുനടുമൊരു ചെറുമിക്കിടാവിന്‍
വായ്മൊഴിപ്പാട്ടും കേള്‍ക്കുവാനില്ല 
ശാന്താന്തരീക്ഷത്തിന്‍ ജീവവായു നല്‍കുമൊരു
കാവുകളെങ്ങുമേ കാണുവാനില്ല 
കാവിന്‍ പടിയില്‍ താളമുയര്‍ത്തും
പുള്ളുവന്‍ പാട്ടിന്‍ ഈണങ്ങളെവിടെ...?
പാതിരാവില്‍ കലപിലകൂട്ടുമീ 
കുയിലുകളെങ്ങോ പോയിമറഞ്ഞു 
ഇന്നെന്‍ ഏകാന്തതയില്‍ എതിര്‍പ്പാട്ട് പാടുവാന്‍ 
കുയിലുമില്ല കുയില്‍ പാട്ടുമില്ല
ആണ്ടിലൊരിക്കല്‍ വിരുന്നെത്തുമീ 
തിരുവോണ നാളില്‍ ഊഞ്ഞാല് കെട്ടുവാന്‍ 
കോന്‍ക്രീറ്റു മരങ്ങള്‍ മാത്രമിന്നു ശേഷിപ്പൂ 
പുലരിയിലെ മഞ്ഞിന് സ്വാദ് കൂട്ടിയ 
നാട്ടുമാവുകള്‍ തന്‍ ഓര്‍മ്മകള്‍ സുഗശീതളം
നാട്ടുമാവിന്‍ ചുവട്ടില്‍ തളിര്‍ത്തൊരു
ബാല്യകാല സൌഹൃദ ചെപ്പുകള്‍ തേടുന്നു ഞാന്‍ 
എന്‍ ബാല്യത്തിന്‍ ഓര്‍മ്മകള്‍ വയല്‍ വരമ്പിലെ 
പുഴതന്‍ ഓളങ്ങളില്‍ നീന്തിതുടിക്കുമ്പോള്‍    
ഞാന്‍ പരിതപിക്കുമീ പുതു ബാല്യങ്ങളെ നിനച്ചു 
മാപ്പ് ചോദിപ്പൂ ഞാനീ നിഷ്കളംഗ ബാല്യത്തിനോട്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ