2011 ഓഗസ്റ്റ് 14, ഞായറാഴ്‌ച

യോധാവ്



യോധാവുറങ്ങുന്നു 
ഹോമാഗ്നി തെളിയുന്നു 
യുദ്ധഭൂവിതില്‍ 
കേളികൊട്ടുയരുന്നു 

അമ്മതന്‍ നെഞ്ചില്‍ 
പോര്‍ക്കളം തീര്‍ക്കുന്നു
അടരാടിയ കനിഷ്ക്കന്റെ 
സ്മ്രിതികള്‍ മറക്കുന്നു

കണ്ണടച്ചുറങ്ങുമീ
യോധാവിന്‍ നിറമിഴികളില്‍ 
ജ്വലിക്കുവതു ശാപമോ
സ്നേഹ ബാഷ്പമോ...

മണ്ണിലേക്കെരിഞ്ഞടങ്ങുമീ
ശിരസ്സു താഴവതു
ജെയഭാരത്താലോ...
മോഹഭന്ഗത്താലോ...

കേളികെട്ടു മുറുകുന്നു  
ശരശയ്യ തീര്‍ക്കുന്നു 
നിണബാഷ്പങ്ങള്‍  
കാറ്റിലലയുന്നു 

പോര്‍ക്കളം വാണൊരു
യോധാവിതാ
അമ്പേറ്റു പിടയുന്നു- 
രെണ ഭൂവിതില്‍ 

തേരുകള്‍ പായുന്നു 

കൊടികള്‍ പാറുന്നു 
ശരവര്‍ഷം പെയ്തൊടുങ്ങുന്നു
രെണാന്ഗണം ശാന്തമാകുന്നു 

ചേതനയറ്റൊരു 
യോധാവുറങ്ങുന്നു 
കേളികൊട്ടുയരാത്തൊരു
രെണാന്ഗണത്തിനായി

1 അഭിപ്രായം:

  1. കണ്ണടച്ചുറങ്ങുമീ
    യോധാവിന്‍ നിറമിഴികളില്‍
    ജ്വലിക്കുവതു ശാപമോ
    സ്നേഹ ബാഷ്പമോ... snehabashpamaavam....yodhavil veeryame ulloo, shapam undavilla.

    മറുപടിഇല്ലാതാക്കൂ