2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച

100 ദിവസങ്ങള്‍

കഴിഞ്ഞ ദിവസം ഞാന്‍ ഒരു മലയാളം വാര്‍ത്താചാനലില്‍ ഒരു പരസ്യം കാണാന്‍ ഇടയായി. മറ്റൊന്നുമല്ല സാക്ഷാല്‍ ഉമ്മന്‍റെ 100 ദിവസത്തെ ഭരണവിജയം ആഘോഷിക്കുന്ന ഒരു പരസ്യമായിരുന്നു അത്. അതിനെ എന്തായാലും കുറ്റം പറയാനൊന്നും ഞാന്‍ ഇല്ല...

100 ദിവസം കൊണ്ട് ഉമ്മനും കൂട്ടരും ഒന്നും ചെയ്തിട്ടില്ല എന്ന് പറഞ്ഞു പരത്തുന്ന ചില മാന്ന്യന്മാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടേ... ഞാന്‍ എന്തായാലും അത്തരക്കാരെ പ്രോത്സാഹിപ്പിക്കില്ല... കഴിഞ്ഞ 100 ദിവസങ്ങള്‍ കൊണ്ട് ഉമ്മനും പിന്നെ നമ്മുടെ U P A പാവക്കൂട്ടവും ചേര്‍ന്ന് കേരളത്തിലെ സസ്യശ്യാമള കോമള പ്രകൃതിക്ക് വല്ല്യ സംഭാവന നല്‍കിയിട്ടുണ്ട്. ഒരു പരിധി വരെ മലിനീകരണവും കുറച്ചു... അത് അഞ്ചാറു ഹര്‍ത്താലുകളിലൂടെ ആണെങ്കില്‍ പോലും... എന്തായാലും ഹര്താളിലൂടെ മലിനീകരണം കുറയ്ക്കാം എന്ന് കണ്ടുപിടിച്ച ഉമ്മനെക്കാള്‍ നല്ലൊരു മുഘ്യനെ നമുക്ക് എവിടുന്നു കിട്ടാനാ... ജെനങ്ങളുടെ ചോദ്യവും ഏതാണ്ട് ഇതുപോലൊക്കെ തന്നെയാ.... "ഇതില്‍ കൂടുതല്‍ ഇവരൊക്കെ (ഇവനൊക്കെ) എന്ത് കാട്ടാന... 





പിന്നെ ജെനസംഗ്യാവര്‍ധനവ്‌ കുറക്കാന്‍ ആണെന്നും പറഞ്ഞു പിള്ളേരെ തല്ലികൊല്ലാന്‍ നടക്കുവാ... അങ്ങിനേലും ജെനസംഗ്യാവര്‍ധനവ്‌ ഒന്ന് കുറക്കാന്‍ ധൈര്യമുള്ള വേറെ ഏതു മുഘ്യന്‍ ഉണ്ട് കേരളത്തില്‍... വാഹനാപകടം കുറക്കാന്‍ പെട്രോളിന്റെ വില കൂട്ടി... സാദാരണക്കാര്‍ക്ക് പെട്രോള്‍  വാങ്ങാന്‍ കാശ് ഇല്ലാത്തോണ്ട് അവര്‍ക്ക് അപകടവും പറ്റില്ല... അപ്പൊ വാഹനാപകടങ്ങള്‍ എങ്ങിനെ ഉണ്ടാകും... മുഘ്യന്റെ ഒരു ബുദ്ധി നോക്കിയേ... 

എന്തായാലും ഇത്തവണ അതിവേഗം ബഹുദൂരം കൊണ്ടുവരാഞ്ഞതു നന്നായി... അല്ലെ അതും നമ്മള്‍ 
പൊതുജനം 
തന്നെ സഹിക്കേണ്ടി വന്നേനെ... എന്തായാലും കാത്തിരുന്നു കാണാം അത്രതന്നെ...

1 അഭിപ്രായം: