2011 സെപ്റ്റംബർ 27, ചൊവ്വാഴ്ച

എന്‍റെ ഭൂമി





എന്‍ സ്വപ്നങ്ങളൊക്കെയും-
നീയെടുത്തു കൊള്‍ക 
പകരമായി നീയിന്നെന്‍
മണ്ണിന്‍ വേദനകള്‍ എനിക്ക് നല്‍കൂ...

വറ്റാത്ത കണ്ണുനീര്‍ ധാരയും 
മോഹങ്ങളില്ലതൊരു മനസ്സും 
ജീര്‍ണ്ണ സ്വപ്‌നങ്ങള്‍തന്‍- 
മരുഭൂമിയും എനിക്ക് നല്‍കൂ...

എന്‍ സിരകല്‍ക്കീ മണ്ണിന്‍-
രൂക്ഷഗെന്ധം മത്തായി മാറുന്നു...
ചിറകുകളില്ലാത്തൊരെന്‍ ആതമാവ്‌ 
ഈ മണ്ണില്‍ ലെയിക്കാന്‍ കൊതിക്കുന്നു...

വൃഷ്ട്ടിയില്ലതൊരു മരുഭൂവിലാദ്യമായി 
കിളിര്‍ക്കുന്ന ജീവന്‍റെ തുടിപ്പുപോലെ 
പിറന്നുവീഴുന്നതോരോ മനുഷ്യനും 
നിഷ്ക്കളങ്കത തുളുംബുമാ ചിരിയുമായി...

ജീവിതവഴിയിലെവിടെയോ അവനറിയാതെ 
എടുത്തണിയപ്പെടുന്നു ക്രൂരതതന്‍ മുഖം മൂടികള്‍...
പെയ്തൊടുക്കപ്പെടുന്നു വിഷം തേചൊരംബുകള്‍ 
ഗുരുദെക്ഷിണയായി ഗുരുവിന്‍ ജീവന്‍പറിച്ചെടുക്കുന്നു 

പര്‍ണ്ണശാലകള്‍ യുദ്ധകാഹളത്താല്‍ മുഴങ്ങുന്നു 
ജ്വലിക്കുമൊരു വിദ്യാദീപം ചോരവീണണയുന്നു 
മതഭ്രാന്ത്‌പിടിച്ച  നമ്മുടെ കൈകളാല്‍ 
മുറിവേല്‍ക്കപ്പെടുന്നത് പൂര്‍വിക സംസ്കാരം 

എങ്കിലുമെന്‍ ഭൂമിയിന്നു സുന്ദരിയാകുന്നു 
തെച്ചിപ്പൂവുകള്‍ വീണ്ടും ചുവക്കുന്നു 
അത സ്ത മന സൂര്യന്റെ പൊന്‍പ്രഭയാലല്ല
തലയറ്റു വീഴുമൊരെന്‍ സഹോദരര്‍  തന്‍ ചോരയാല്‍...




   

2 അഭിപ്രായങ്ങൾ: