2011 നവംബർ 24, വ്യാഴാഴ്‌ച

"ജെന സമ്പര്‍ക്കം" ചില ചിന്തകള്‍




മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ "ജെനസമ്പര്‍ക്ക" പരിപാടി ഇതിനോടകം "ഹിറ്റ്‌" ആയ ഒരു രാഷ്ട്രീയ നാടകമാണെന്ന് KPCC പ്രസിടന്റിന് പോലും സംശയം ഇല്ലാത്ത കാര്യമാണ്...


ഒരു മുഖ്യമന്ത്രി എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഉമ്മനും ഉമ്മന്റെ ജെന സമ്പര്‍ക്കവും... ഏതു രാഷ്ട്രീയ കോപ്രായങ്ങളുടെ ഭലമായി ആയാലും ഇതിനെ വെറും ഒരു "പൊറാട്ട് നാടകം" എന്ന് വിളിക്കാന്‍ പറ്റില്ല... അതിലും താഴെ ആണ് ഇതിന്റെ സ്ഥാനം....


ജെന സമ്പര്‍ക്കം നമ്മുടെ നാട്ടില്‍ ഇത്രനാള്‍ നിലനിന്നിരുന്ന ഒരു ജെനാധിപത്യ സമ്പ്രദായത്തെ ഉന്മൂലനം ചെയ്യാന്‍  അല്ലെ അട്ടിമറിക്കാന്‍ അത്ര ശക്തിയുല്ലതോന്നും അല്ല... എങ്കിലും ആ പഴയ ഫ്യുടല്‍ രാജവാഴ്ച്ചയെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നാണ് മുഖ്യന്റെ ജെന സമ്പര്‍ക്കം...


ഒരു വ്യാഴവട്ടക്കാലം നമ്മുടെ നാടിനെ സേവിച്ച ഉദ്യോഗെസ്ഥ വൃന്തത്തെയും ഒരു ശരാശരി മലയാളിയുടെ സ്വപ്ന സാക്ഷാത്'കാരികളായ PSC യെയും Employment Exchange എന്നീ ചിന്തകളെയും വെറും നോക്കുകുത്തികളാക്കി ഉമ്മന്‍ ഈ ചെയ്യുന്ന "ജെനസംബര്‍ക്കം"  എന്തിന്റെ പേരിലാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല... 


ഈ ഒരൊറ്റ "ജെനസംബര്‍ക്ക"  പരുപാടി കൊണ്ട് മുഖ്യന്‍ നേടിയത് എന്താണ്...???? " കരയുന്ന കുഞ്ഞിനെ പാലുള്ളൂ"  എന്നാ വികാരം മാത്രം... ഇനി നമ്മുടെ ജെനങ്ങളും നിരത്തിലെക്കിറങ്ങും.... "  കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍"  എന്ന ചിന്ത വളരും...


മുഖ്യന് ദുരിതാശ്വാസം എന്നാ വാക്കിന്റെ ശെരിക്കുള്ള അര്‍ഥം നേരാംവണ്ണം അറിയില്ല എന്ന് തോനുന്നു... അല്ലെ ജെനസംബര്‍ക്കം എന്നാ ദൂര്‍ത്തിനു " മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്‌ "  ഇല്‍ നിന്നും ഇത്രക്കും വാരിക്കോരി സമ്പര്‍ക്കം നടത്തില്ലാരുന്നു... 


ഈ ജെന സമ്പര്‍ക്ക പരുപാടിയെ എന്തുകൊണ്ട് പ്രതിപക്ഷം എതിര്‍ക്കുന്നില്ല....????? ഒരുപക്ഷെ കുറച്ച് സാധാരണക്കാര്‍ക്ക് നീതി ലെഭിക്കും എന്ന് വിസ്വസിചായിരിക്കും... 


ഇങ്ങിനെ ഉപ്പുതൊട്ടു കര്‍പ്പൂരം വരെ ഉള്ള വിഷയങ്ങളില്‍ മുഖ്യന്‍ നേരിട്ട് പരിഹാരം കാണുവാണെ പിന്നെ ഇത്ര മന്ത്രിമാര്‍ എന്നാത്തിനാ... എല്ലാത്തിനേം പിരിച്ചുവിട്ടുകൂടെ... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ