തെരുവിന്നോരത്ത് ചിലക്കുന്ന
ശുനകന്റെ ജെല്പനങ്ങള്‍
മറന്നീടുക നീയോമലെ...
ഓര്‍ക്കുക താണ്ടുവാന്‍ ദൂരമേറെ...
നിശബ്ദത മറയാക്കി ഇരുളില്‍ കൈകള്‍
തടുക്കുവാന്‍ വന്നുവെന്നാകിലും
നിലക്കാത്തൊരാ ശബ്ദപ്രവാഹത്താല്‍
നീ മറുപടിയേകുകയെന്നോമലെ...
മറന്നീടുക അനീതിയെ മറക്കുവാന്‍...
നീയീ അനീതിയില്‍ തളരാതിരിക്കുകില്‍
സത്ത്യത്തിന്‍ പൊന്‍കിരണങ്ങള്‍ -
പതിച്ചൊരു പ്രഭാതം വിരിയിക്കുവാനാകും...
എതിര്‍ക്കുക അവസാനഹൃദയമിടിപ്പുവരെ
അനീതിതന്‍ വാള്‍മുന നിന്‍ നെഞ്ചുപിളര്‍ത്തീടുകില്‍
ഓര്‍ക്കുക നീയാണ് രെക്തസാക്ഷി...
നന്മവാഴും ഹൃദയത്തിന്‍ ജീവബിന്ദു...
കാലത്തിന്‍ പുസ്തകത്താളുകളില്‍
ചോരയാല്‍ കുറിക്കപ്പെട്ട
മായ്യ്ക്കുവാനാകാത്തൊരേട് നീ...
നന്മവാഴും ഹൃദയത്തിന്‍ ജീവബിന്ദു....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ