പൂവുകളൊക്കെയും വാടിയെന്നാകിലും
പൂവിന്‍ നറുമണം മായുകില്ല...
മോഹങ്ങളൊക്കെയും നിലച്ചുവെന്നാകിലും
ഓര്‍മ്മയില്‍ നിറമഴ മായുകില്ല...
പോയ്‌മറഞൊരാ വസന്തത്തിന്‍ ഓര്‍മ്മകള്‍
മനസ്സില്‍ വേനല്‍ ബാക്കിവെക്കും...
വസന്തം വിരുന്നുവന്നുപോയൊരീ മലര്‍വാടി
മരുഭൂമിയെപ്പോല്‍ നീറുമെന്നും...
ഇനിയൊരു ജീവന്റെ നാമ്പിനായി
നീയൊരു കുളിര്‍മഴയായീടുമോ...
അറിയുന്നു ഞാനീ ശിശിരതിനൊടുവില്‍
നീയിന്നു ജീവിപ്പതെന്‍ ഓര്‍മ്മയിലെന്നു...
കാലം കവര്‍ന്നോരാ നിന്‍ മോഹങ്ങളും പേറി
മറ്റൊരു മഴക്കാലം തേടി നിന്നു...
മണ്ണില്‍ നാമ്പിട്ടു വിരിയും മുന്നേ നീ
ഭൂമിതന്‍ അഗാധതയില്‍ ലെയിച്ചതെന്തേ...
കാലം മായ്‌ച്ചോരെന്‍ വസന്ത പുഷ്പമേ
നീയെന്നും ജീവിക്കുമെന്നോര്‍മ്മകളില്‍ ...
പൂവിന്‍ നറുമണം മായുകില്ല...
മോഹങ്ങളൊക്കെയും നിലച്ചുവെന്നാകിലും
ഓര്‍മ്മയില്‍ നിറമഴ മായുകില്ല...
പോയ്‌മറഞൊരാ വസന്തത്തിന്‍ ഓര്‍മ്മകള്‍
മനസ്സില്‍ വേനല്‍ ബാക്കിവെക്കും...
വസന്തം വിരുന്നുവന്നുപോയൊരീ മലര്‍വാടി
മരുഭൂമിയെപ്പോല്‍ നീറുമെന്നും...
ഇനിയൊരു ജീവന്റെ നാമ്പിനായി
നീയൊരു കുളിര്‍മഴയായീടുമോ...
അറിയുന്നു ഞാനീ ശിശിരതിനൊടുവില്‍
നീയിന്നു ജീവിപ്പതെന്‍ ഓര്‍മ്മയിലെന്നു...
കാലം കവര്‍ന്നോരാ നിന്‍ മോഹങ്ങളും പേറി
മറ്റൊരു മഴക്കാലം തേടി നിന്നു...
മണ്ണില്‍ നാമ്പിട്ടു വിരിയും മുന്നേ നീ
ഭൂമിതന്‍ അഗാധതയില്‍ ലെയിച്ചതെന്തേ...
കാലം മായ്‌ച്ചോരെന്‍ വസന്ത പുഷ്പമേ
നീയെന്നും ജീവിക്കുമെന്നോര്‍മ്മകളില്‍ ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ