അന്നൊരു ഡിസംബറിലെ ഞായറാഴ്ച ആയിരുന്നു... അമ്മയുടെ കൈ പിടിച്ച് നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലേക്ക് കാഴ്ചകള്‍ കണ്ടു ഞാനും നടന്നു... എങ്ങോട്ടാണ് ഈ നടന്നു നീങ്ങുന്നത്... എന്റെ മനസ്സില്‍ ബാലിശ്ശമായ കുറെ അധികം ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു... അമ്മയുടെ കയ്യില്‍ തൂങ്ങി നടക്കാന്‍ ഞാന്‍ ഏറെ ഇഷ്ട്ടപ്പെട്ടിരുന്നത് കൊണ്ടാകും ഞാന്‍ ഒന്നും ചോദിച്ചില്ല... അമ്മയുടെ കാലിന്റെ വേഗത്തിനൊപ്പം ഞാനും നടന്നു....
നഗരത്തിന്റെ തിരക്കുകളില്‍ നിന്നും തിരക്കുപിടിച്ച മനുഷ്യര്‍ ഒഴിഞ്ഞ ഇടനാഴിയിലേക്ക് യാത്ര തുടര്‍ന്നു... "മാനസ്സിക ആരോഗ്യ കേന്ദ്രം" എന്നെഴുതിയ ഒരു വലിയ ബോര്‍ഡ് വെച്ച കെട്ടിടത്തിനു മുന്നില്‍ അമ്മയുടെ കാലുകളുടെ വേഗത നിലച്ചു... ഞങ്ങള്‍ ഉള്ളിലേക്ക് നടന്നു... അവിടെ കുറെ ആള്‍ക്കാര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും ആക്രോശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു... ഞാന്‍ അമ്മയുടെ കയ്കളിലേക്ക് കൂടുതല്‍ ഒതുങ്ങി...
അമ്മ ആശുപത്രി ജീവനക്കാരോട് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു... അവര്‍ ഒരു മരത്തിനു ചുവട്ടിലേക്ക് കൈചൂണ്ടി... ഞങ്ങള്‍ അവിടേക്ക് നടന്നു... അവിടെ ഒരു സ്ത്രീ ജീവന്‍ പറന്നകന്ന ദേഹിയെ പോലെ വിദൂരതയിലേക്ക് കണ്ണുകള്‍ നട്ട് ഇരിപ്പുണ്ടായിരുന്നു... അമ്മ അവരോടു എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.... അടുത്ത് നിന്ന ആശുപത്രി ജീവനക്കാരോട് രോഗവിവരങ്ങള്‍ ചോദിച്ചറിയാന്‍ അമ്മ അങ്ങോട്ടേക്ക് പോയി...
അടുത്ത മരത്തിന്റെ ചുവട്ടില്‍ ഒരു സ്ത്രീ എന്നെ മോനെ എന്ന് വിളിച്ചു അടുത്തേക്ക് വന്നു... എന്നെ കോരിയെടുത്ത് ഒരായിരം ചുംബനങ്ങള്‍ കൊണ്ട് എന്നെ വീര്‍പ്പുമുട്ടിച്ചു... എന്റെ മുടിയിഴകളില്‍ മെല്ലെ തലോടി... അവരുടെ കണ്ണുകളില്‍ നിന്നും സ്നേഹം ഒരു മഴയായി പെയ്തു എന്റെ ശിരസ്സിലേക്ക് വീണുകൊണ്ടിരുന്നു... ആരൊക്കെയോ എന്നെ അവരുടെ കയ്യില്‍ നിന്നും എന്നെ അടര്‍ത്തി മാറ്റാന്‍ ശ്രെമിച്ചുകൊണ്ടിരുന്നു അവര്‍ എന്നെ ചുംബിച്ചുകൊണ്ടിരുന്നു... കൂട്ടത്തില്‍ എന്റെ അമ്മയും ഉറക്കെ കരയുന്നുണ്ടായിരുന്നു... ആ കരച്ചില്‍ കേട്ട് ആകാം അവര്‍ എന്റെ മേലുള്ള കയ്യുകള്‍ പതിയെ അയച്ചു... ഞാന്‍ മനസ്സില്ലാ മനസ്സോടെ പതിയെ നടന്നകന്നു...
ഇപ്പോള്‍ അത് കഴിഞ്ഞു പല സംവത്സരങ്ങള്‍ കടന്നുപോയിരിക്കുന്നു... ഒരുപക്ഷെ ആ അമ്മ ഇന്നും ജീവനോടെ ഉണ്ടാകും മനസ്സുനിറയെ ഒരു മകന് കൊടുക്കാന്‍ ബാക്കിവെച്ച സ്നേഹവുമായി... സ്വന്തം മകന്റെ വിയോഗത്താല്‍ മനസ്സിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട ആ അമ്മയെ ഞാന്‍ ഇന്നും സ്നേഹിക്കുന്നു... ഒന്നുരണ്ടു നിമിഷങ്ങള്‍ കൊണ്ട് ഞാന്‍ അന്നുവരെ അനുഭവിച്ച മാതൃവാത്സല്ല്യത്തെ തോല്‍പ്പിച്ച ഒരമ്മ... എന്നെ ഗെര്‍ഭപാത്രത്തില്‍ ചുമക്കാതെ എന്റെ അമ്മയായ സ്ത്രീ... ആ അമ്മക്ക് മുന്നില്‍ ഈ മകന്റെ പ്രണാമം...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ