കോടമഞ്ഞിന്റെ കൈകളില്‍ നിന്നും മുക്തയാകാന്‍ മടിക്കുന്ന ഒരു പ്രഭാതം... മീനുക്കുട്ടി സ്കൂളിലേക്ക് പോകാന്‍ ഒരുങ്ങുകയായിരുന്നു, പതിവില്ലാതെ തന്റെ പ്രിയവസ്ത്രം അണിയിപ്പിച്ച അമ്മയുടെ കണ്ണില്‍ തിളങ്ങിയ വികാരം മനസ്സിലാക്കാന്‍ കഴിയാതെ അവള്‍ കൌതുകം കലര്‍ന്ന നിഷ്ക്കളങ്കതയോടെ ആ വിളറിയ മുഖത്തേക്ക് നോക്കി... അത് മനസ്സിലാക്കി ആ അമ്മ നിറഞ്ഞ മിഴികളോടെ അവളെ വാരിപ്പുണര്‍ന്നു ആ കവിളുകളില്‍ അമര്‍ത്തി ചുംബിച്ചു...
തന്റെ കുഞ്ഞനുജത്തിക്ക് ചുംബനം നല്‍കി സ്കൂളിലേക്ക് യാത്രതിരിക്കുമ്പോള്‍ കാരണമില്ലാതെ അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു... സഹപാഠികളോടൊപ്പം സ്കൂളിലേക്ക് നടക്കുമ്പോള്‍ പതിവായി അവളെ യാത്രയയക്കാന്‍ മരച്ചില്ലകളില്‍ അങ്ങോട്ടും ഇങ്ങോട്ടും ചാടി ചിലക്കുന്ന ആ മൂവാറക്കണ്ണന്‍ അണ്ണാന്‍കുഞ്ഞിനെ അവളുടെ കണ്ണുകള്‍ ഒരുപാട് തിരഞ്ഞു... വള്ളിപ്പടര്‍പ്പുകളില്‍ കലപില കൂട്ടുന്ന കരിയിലക്കിളികളെയും അവള്‍ കണ്ടില്ല... വഴിയരുകില്‍ വിടര്‍ന്നു നിന്ന പൂവുകള്‍ക്ക് നിറം നഷ്ട്ടപ്പെട്ടതായി അവള്‍ക്കു തോന്നി...
"ആഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി
അതിനുള്ളിലാനന്ദ ദീപം കൊളുത്തി...
പരമാണു പൊരുളിലും സ്ഫുരണമായി മിന്നും
പരമ പ്രകാശമേ ശരണം നീ എന്നും..."
പ്രാര്‍ത്ഥനാഗാനം ഉയര്‍ന്നു കേള്‍ക്കുമ്പോഴും ആ കുരുന്നു മനസ്സ് ചിന്തകളുടെ കൊടുമുടി കയറുകയായിരുന്നു... സഹപാഠികളുടെയും അദ്ധ്യാപകരുടെയും ഉച്ചത്തിലുള്ള നിലവിളികള്‍ അവളെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി... അതെ മാനംമുട്ടി വിറയ്ക്കുകയാണ്, പ്രകൃതി ആക്രോശിക്കുന്നു... അതെ ഭൂമി ഉറഞ്ഞു തുള്ളുകയാണ്... വിശ്വാസം വഞ്ചിക്കപ്പെട്ടു...
ജീവനും മരണത്തിനും ഇടയില്‍ ഏതാനും നിമിഷങ്ങള്‍ മാത്രം... തന്റെ അമ്മ, അച്ഛന്‍ , കുഞ്ഞനുജത്തി... അവളുടെ ബാല്യം വിട്ടുമാറാത്ത ആ നിഷ്കളങ്ക മുഖം വിളറി വെളുത്തു... ആ കുരുന്നു കണ്ണുകളില്‍ ഇരുട്ട് കയറി...
മരണത്തിന്റെ ആക്രോശങ്ങളില്‍ നിന്നും രക്ഷപ്പെട്ട അവള്‍ പതിയെ ജീവിതത്തിലേക്ക് കണ്ണുകള്‍ തുറന്നു... ചുറ്റും നോക്കെത്താ ദൂരത്തോളം കടലുപോലെ ഇരച്ചുപായുന്ന വെള്ളവും, എല്ലാം നഷ്ട്ടപ്പെട്ടു ജീവിതത്തില്‍ ഒന്നുമല്ലാതായി തീര്‍ന്നവരുടെ നിലവിളികളും മാത്രം... കൂടെയുള്ള പലരുടെയും മുഖത്തും വസ്ത്രത്തിലും എല്ലാം കട്ടപിടിച്ച ചോരയുടെ ഗന്ധവും നിറവും മാത്രം... ഏതാനും നിമിഷം മുന്‍പുവരെ തന്നോട് ചിരിച്ചും കൊഞ്ചിയും കളിച്ചും കൂടെയുണ്ടായിരുന്ന പല മുഖങ്ങളും അപ്രത്യക്ഷമായിരിയ്ക്കുന്നു... അവളുടെ നെറ്റിയില്‍ നിന്നും രക്തബിന്ദുക്കള്‍ മറ്റൊരു അണപൊട്ടലായി പതിയെ അവളുടെ കാഴ്ച മറച്ചു...
നീണ്ട രണ്ടുമാസത്തെ ആശുപത്രി വാസത്തിനു ശേഷം സാമൂഹ്യസേവകരുടെ വാഹനങ്ങളില്‍ മറ്റു പലരോടൊപ്പം മരണം സംഹാരനൃത്തമാടിയ തന്റെ ഗ്രാമത്തിലേക്ക് ആ എഴുവയസ്സുകാരിയും യാത്രതിരിച്ചു... സ്നേഹവും സന്തോഷവും മാത്രം നിറഞ്ഞു നിന്ന ഒരു ഗ്രാമമിതാ ചെളിയില്‍ മൂടപ്പെട്ടു അഴുകിയ ശവങ്ങളുടെ ഗന്ധം വഹിക്കുന്നു... ഒരു പാഴ് നിനഭൂമി പോല്‍ ആയിരിക്കുന്നു...
മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ ആ ശിലാ മുത്തച്ഛന്റെ അരികിലായിരുന്നു അവളുടെ അമ്മയും, അച്ഛനും , കുഞ്ഞനുജത്തിയും ജീവിച്ചിരുന്ന ആ കൊച്ചു സ്വര്‍ഗം... ഒരുപക്ഷെ ആ ചെളിക്കൂമ്പാരത്തിനടിയില്‍ ആ അച്ഛനും അമ്മയും നിറകണ്ണുകളോടെ തന്റെ വരവും കാത്തു ഇരിപ്പുണ്ടാകുമോ? അവളുടെ പിഞ്ചുമനസ്സിന്റെ കോണുകളിലേക്ക് കടും വര്‍ണ്ണങ്ങള്‍ കോരിയൊഴിക്കപ്പെട്ടു... അവളുടെ മനസ്സ് ഒരു മായാ മരീചികയായി അവളില്‍ നിന്നും പറന്നകന്നു... താളം തെറ്റിയ മനസ്സുമായി അവള്‍ ആ ചെളിക്കുണ്ടിലേക്ക് ഓടിനടന്നു അവിടെയൊക്കെ കുത്തിക്കുഴിക്കുവാന്‍ തുടങ്ങി, അവളിലെ അവസാന തരി ബോധവും മറയുന്നത് വരെ...
ജീവിതവഴിയില്‍ സ്വമനസ്സ് കൈവിട്ട പലര്‍ക്കുമിടയില്‍ ഇരുട്ടുമൂടിയ കാരാഗ്രഹങ്ങളില്‍ മീനുക്കുട്ടി ഇന്നും ജീവിക്കുന്നു... അനാഥത്വത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ തന്റെ കുടുംബത്തിന്റെ നിറം മങ്ങിയ ഒരുപിടി ഓര്‍മ്മകളുമായി...

nannayittundu...vayichappol pedi koodi mullaperiyaar pottiyal njangalum pokum mone ithupole.........
മറുപടിഇല്ലാതാക്കൂ