2012 ഫെബ്രുവരി 20, തിങ്കളാഴ്‌ച

അതെ അതൊരു തേങ്ങലായിരുന്നു

തേങ്ങല്‍... 
അതെ അതൊരു തേങ്ങലായിരുന്നു...
നിശീധിനിയില്‍ പൂക്കുന്ന ഏതോ ഒരു പൂവിന്‍റെ മാദക ഗെന്ധവും വഹിച്ചുവന്ന ആ കാറ്റില്‍ ആരുടെ തേങ്ങലാകണം ഉയര്‍ന്ന് കേട്ടത്... മേശമേല്‍ ഉണ്ടായിരുന്ന മദ്യക്കുപ്പിയിലെ അവസാന തുള്ളിയും ഗ്ലാസ്സിലേക്ക് പകര്‍ന്ന് അവന്‍ സിഗാറിന്‍റെ പുകച്ചുരുലുകളില്‍ ലെയിച്ചിരുന്നു... 

വിശപ്പിന്റെ അന്തകനെ തേടി അഴുക്കുചാലുകളില്‍ ഓടിത്തളരുന്ന മൂഷിക ജെന്മങ്ങളെയും, മുല്ലപ്പൂവിന്റെ ഗെന്ധവുമായി പാന്‍മസാലക്കറ പിടിച്ച പല്ലുകാട്ടി ഉറക്കെ ചിരിക്കുന്ന രാത്രിയുടെ കാമുകിമാരും അവര്‍ക്കൊപ്പം മദ്യലെഹരിയില്‍ വില പേശുന്ന ഇടനിലക്കാരും തിങ്ങി നിറഞ്ഞ ഇടനാഴികള്‍ കടന്നു അവന്‍ നടന്നു... ഇടതടവില്ലാതെ ആകാശത്തിലേയ്ക്ക് പുകച്ചുരുളുകള്‍ ഉയര്‍ത്തി ചീറിപ്പായുന്ന വാഹനങ്ങള്‍ നിറഞ്ഞ നിരത്തിലൂടെ വിറയ്ക്കുന്ന കാലുകളും മരവിച്ച മനസ്സുമായി അവന്‍ നടന്നു... ഏകനായി... 

തേങ്ങല്‍... 
അതെ അതൊരു തേങ്ങലായിരുന്നു... 
ഇടനാഴികളും  നഗരവീധികളും പുഴകളും വയല്‍ വരമ്പുകളും കടന്നു അവന്‍ യാത്ര തുടര്‍ന്നു...
ആ ഉടഞ്ഞ കല്‍പടവുകളില്‍ നിശാഗെന്ധിപ്പൂവിന്റെ ഗെന്ധവുമായി അവള്‍ ആരെയോ കാത്തിരുന്നു... എങ്ങുനിന്നോ വന്ന ഒരു തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ ശല്ല്യം ചെയ്തുകൊണ്ടിരുന്നു... 

തേങ്ങല്‍... 
അതെ അതൊരു തേങ്ങലായിരുന്നു... 
"ഇവിടെ എന്റെ അടുത്തിരിക്കൂ..."
അവള്‍  പറഞ്ഞു... 
പരാതിയും പരിഭവവും പൊട്ടിക്കരച്ചിലിനു വഴി മാറി... അവന്‍ വൃഥാ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു... 
അതെ അവന്‍ അവളുടെ സാമീപ്യത്തിനായി ഇപ്പോള്‍ വരാറേ ഇല്ലായിരുന്നു... അടിച്ചേല്‍പ്പിക്കപ്പെട്ട പ്രവാസത്തെ അവന്‍ ഉറക്കെ ഉറക്കെ ശപിച്ചു... ഏകാന്തതയില്‍ ഉടഞ്ഞ കല്‍പ്പടവുകളില്‍ അവനു വേണ്ടി മാത്രം കാത്തിരുന്ന അവളുടെ വേദനകള്‍ ഒരു വിലാപമായി ഒഴുകിയെത്തി... 

തേങ്ങല്‍... 
അതെ അതൊരു തേങ്ങലായിരുന്നു... 
അവന്റെ  വിറയ്ക്കുന്ന കൈവിരലുകളാല്‍ അവന്‍ അവളുടെ മിഴിനീര്‍ തുടച്ചുമാറ്റി... അവന്റെ വിരലുകളിലേയ്ക്ക് അവള്‍ ഒരു വള്ളിപ്പടര്‍പ്പെന്നപോലെ വിരലുകളാല്‍ പടര്‍ന്നു കയറി... അവളുടെ വിളറി വെളുത്ത ചുണ്ടുകളില്‍ അവന്‍ അമര്‍ത്തി ചുമ്പിച്ചു... അവനിലെ ആത്മാവ് അവളിലേയ്ക്ക് ആവാഹിക്കപ്പെട്ടു... അവന്റെ മാറില്‍ തലചായ്ച്ചു അവള്‍ തളര്‍ന്നുറങ്ങി... 

തേങ്ങല്‍... 
അതെ അതൊരു തേങ്ങലായിരുന്നു... 
സമയമായി... 
ആലസ്യം  വിട്ടുമാറാത്ത ശബ്ദത്തില്‍ അവള്‍ സ്വപ്നത്തിലെന്നവണ്ണം അവന്റെ കാതുകളില്‍ മന്ത്രിച്ചു... അതെ... കിഴക്കേ ചക്രവാളത്തിന്റെ അതിര്‍വരമ്പുകളില്‍ എങ്ങോ ഉദയ സൂര്യന്‍റെ പൊന്‍പ്രഭ ഉയരാന്‍ വെമ്പി നില്‍ക്കുന്നു... അവന്‍ അവളുടെ നെറ്റിയില്‍ ഒരിക്കല്‍ കൂടി അമര്‍ത്തി ചുമ്പിച്ചു... 
നിറകണ്ണുകളോടെ തിരിഞ്ഞു നോക്കാതെ അവള്‍ ആ കല്‍പ്പടവുകള്‍ ഉടഞ്ഞ കല്ലറക്കുള്ളിലേയ്ക്ക് നടന്നിറങ്ങി... ഏകാന്തതയും കുറെ സ്വപ്നങ്ങളും മാത്രം ബാക്കിയാക്കി... 
ചക്രവാള സീമയില്‍ ഇരതേടിപ്പറക്കുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി വിട്ടുമാറാത്ത ആലസ്യവും കുറെ ഓര്‍മ്മകളും ആയി അവന്‍ ആ കല്ലറയ്ക്കു കൂട്ടായിരുന്നു.... 

തേങ്ങല്‍... 
അതെ അതൊരു തേങ്ങലായിരുന്നു... 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ