2012 ഏപ്രിൽ 6, വെള്ളിയാഴ്‌ച

ഞാന്‍ കണ്ട ദൈവം....

നിമിഷങ്ങള്‍ മണിക്കൂറുകളായി, മനിക്കൂറുകള്‍ പിന്നെ ദിവസങ്ങളായി ദിവസങ്ങള്‍ മാസങ്ങള്‍ക്കും പിന്നെ വര്‍ഷങ്ങള്‍ക്കും വഴിയൊരുക്കി... ദൈവത്തെ തേടിയുള്ള എന്റെ യാത്ര തുടര്‍ന്നുകൊണ്ടേ ഇരുന്നു... ബാല്യവും കൌമാരവും ആ യാത്രയില്‍ ഹോമിക്കപ്പെട്ടു...
മണിമാളികകളില്‍ ആടിപ്പാടി കഴിയുന്ന ധനികരേയും, അവരെ ധനികരായി തന്നെ നിലനിര്‍ത്താന്‍ മരണം വരെ അഴുക്കുചാലുകളിലും, വിഷപ്പുക പുറം തള്ളപ്പെടുന്ന ഫാക്റ്ററികളിലും ജോലിചെയ്‌ത് ദുര്‍ഗന്ധം വമിക്കുന്ന ചേരികളില്‍ അന്തിയുറങ്ങുന്ന, പട്ടിണി വര്‍ഗ്ഗത്തെയും കണ്ടു... അവരിരാരിലും ഞാന്‍ ദൈവത്തെ കണ്ടില്ല... ധനികനും ദെരിദ്രനും എന്നാ വ്യെത്യാസം ഇല്ലാതെ സുഖം പകുത്തുനല്‍കുന്ന ദാസി തെരുവുകളില്‍ പലനാളുകളില്‍ അന്തിയുറങ്ങി അവിടെയും ഞാന്‍ കണ്ടതില്ല ദൈവത്തിന്‍ രൂപങ്ങള്‍... ദെരിദ്രരെ ദാരിദ്ര്യത്തിലേക്ക് വീണ്ടും വീണ്ടും ചവിട്ടി താഴ്ത്തി അവരെ വെറും ചവിട്ടുപടി ആയി മാത്രം കണ്ട് അടിച്ചമര്‍ത്തി ഭരണം കയ്യാളുന്ന ഭരണകര്‍ത്താക്കളെ കണ്ടു... ന്യൂനപക്ഷം, ഭൂരിപക്ഷം എന്നാ പേരില്‍ തമ്മില്‍ തല്ലിച്ച് ലാഭം കൊയ്യുന്ന മതമേലാളന്‍മാരെയും, മതത്തിന്റെ പേരില്‍ ജീവനുകളെ ചുട്ടെരിക്കുന്ന മത തീവ്രവാദികളെയും കണ്ടു... അവരിരാരിലും ഞാന്‍ ദൈവത്തെ മാത്രം ദെര്‍ശിച്ചില്ല... അനാധത്ത്വത്തിന്റെ പാപം പേറി തെരുവുകളില്‍ അലയാന്‍ വിധിക്കപ്പെട്ട പല ബാല്യങ്ങള്‍, കണ്ണുനീര്‍ തുള്ളികളാല്‍ തിളങ്ങിനിന്ന ആ പട്ടിണി പാവങ്ങളുടെ കണ്ണുകളിലും ഞാന്‍ ദൈവത്തെ മാത്രം കണ്ടില്ല...
ഞാന്‍ സഞ്ചരിച്ചുകൊണ്ടിരുന്നു, യുഗ യുഗാന്തരങ്ങള്‍ പിന്നിട്ട് ഭൂതകാലത്തിലേക്കും, ഭാവികാലത്തിലേക്കും പല സംവത്സരങ്ങള്‍ അലഞ്ഞു നടന്നു... എവിടെയും എനിക്ക് ദൈവദെര്‍ശനം സാധ്യമായില്ല... കാലത്തിന്റെ കരാളഹസ്തങ്ങളില്‍ അമര്‍ന്ന് എന്നില്‍ വാര്‍ധക്ക്യം അടിച്ചേല്‍പ്പിക്കപ്പെട്ടു...
വാര്‍ധക്ക്യത്തിന്റെ അവസാന നാളുകളില്‍ കോടമഞ്ഞുമൂടിയ ഒരു പര്‍വ്വത ശിഖരത്തില്‍ ഞാന്‍ ആ ദൈവത്തെ കണ്ടെത്തി... ഇരുളടഞ്ഞ ഗുഹക്കുള്ളില്‍ തന്റെ പുഞ്ചിരിയാല്‍ പ്രകാശം പരത്തി നില്‍ക്കുന്ന ഒരാള്‍രൂപം...
ലോകത്തില്‍ നടക്കുന്ന അക്രമങ്ങളെപറ്റിയും, ദൈവത്തിന്റെ പേരില്‍ കൊന്നൊടുക്കപ്പെടുന്ന ജീവനുകളെ പറ്റിയും ഞാന്‍ അദ്ധേഹത്തോട് ആരാഞ്ഞു... അദ്ധേഹം പുഞ്ചിരിക്കുക മാത്രം ചെയ്തു...
ഒടുവില്‍ ആ സത്ത്യം ഞാന്‍ മനസ്സിലാക്കി... ഞാന്‍ കണ്ടെത്തിയ ദൈവം അന്ധനും, ബെധിരനും, മൂകനും ആണ്... അല്ലാതെ ആര്‍ക്കാണ് ഈ ഭൂമിയില്‍ ഇതുപോലെ എപ്പോഴും പുഞ്ചിരിക്കുവാന്‍ കഴിയുക...
ഞാന്‍ തിരികെ നടന്നു... വാര്‍ധക്ക്യത്തിലൂടെ കൌമാരം കടന്നു ബാല്യത്തിലേക്ക്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ