ഇന്ന് ലോക വൃദ്ധദിനം... ഈ ലോകത്ത് മരണം എന്ന നന്മ തേടി തെരുവില്‍ ഇഴഞ്ഞു ജീവിതം ഹോമിയ്ക്കുന്ന ഒരുകൂട്ടം വൃദ്ധ ജെന്മങ്ങളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിയ്ക്കുന്നു...
രാവിലെ ഫെയിസ്ബുക്കില്‍ കണ്ട നാല് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു, കൂട്ടത്തില്‍ കൊള്ളാവുന്ന ഒരെണ്ണം അടിച്ചുമാറ്റി നല്ലൊരു തലക്കെട്ടും കൊടുത്തു പോസ്റ്റ് ചെയ്തു... പാവം വൃദ്ധ ജെനങ്ങള്‍ അവരെ പറ്റി ഓര്‍ക്കാന്‍ ആര്‍ക്ക് സമയം...
ശ്രീമതിയുടെ ക്ലബില്‍ ഇന്ന് ഒരു സ്പീച്ച് ഉള്ളതാ, തെരുവില്‍ അലയുന്ന അനാഥരായ വൃദ്ധജെനങ്ങളുടെ പുനരധിവാസത്തെ പറ്റി... അതൊന്ന് എഴുതി തീര്‍ക്കുന്ന തിരക്കിനിടയില്‍ ഭാര്യയും മകനുമായി ഒരു കലപില കേട്ടാണ് തലയുയര്‍ത്തി നോക്കിയത്... കാലത്തെ തന്നെ അവള്‍ടെ കയ്യീന്ന് കിട്ടാനുള്ളതും മേടിച്ച് ചെക്കന്‍ കിണുങ്ങി കിണുങ്ങി എന്‍റെ അടുത്തേയ്ക്ക് വന്നു...
"എന്തിനാ മോനെ അമ്മ തല്ലിയത്..."
"അത് അത്... അച്ചമ്മേര മുറീല്‍ പോയതിനാ...."
"ഫാ..... കഴുവേറീ..... നിന്നോട് ഒരു നൂറുവട്ടം പറഞ്ഞിട്ടില്ലേ, എങ്ങോട്ടേലും പോകാന്‍ നില്ക്കുമ്പോ ആ നശിച്ച തള്ളേട അടുത്ത് പോകരുതെന്ന്..."
ചെക്കന്‍റെ തലക്കിട്ട് രണ്ട് കിഴുക്കും കൊടുത്ത് ശ്രീമതിയുടെ ശ്രെധയില്ലായ്മയെ പറ്റി അവളെ ശകാരിച്ചുകൊണ്ട് ഒരുവിധം പ്രസംഗം എഴുതി തയ്യാറാക്കി കീശയില്‍ വെച്ചു...
മാറി മാറി വരുന്ന സര്‍ക്കാരുകള്‍ എത്ര വന്നാലും ഈ നശിച്ച ഗെതാകതക്കുരുക്ക് മാത്രം മാറില്ല, സര്‍ക്കാരുകളെ കുറ്റം പറഞ്ഞ് മോട്ടോര്‍സൈക്കിളില്‍ പതിയെ ഇഴഞ്ഞിഴഞ്ഞു ലെക്ഷ്യസ്ഥാനത്തേക്ക് നീങ്ങി... പെട്ടെന്ന് വെട്ടിത്തിരിച്ച ഒരു ഓട്ടോറിക്ഷയ്ക്ക് സൈഡ് നല്‍കുന്നതിനിടയില്‍ വണ്ടി ഒരു കുഴിയിലേയ്ക്ക് വീണു... ,മകനും ശ്രീമതിയും തെറിച്ച് റോഡിലെയ്ക്കും...
വഴിയരുകില്‍ ഭിക്ഷ യാചിയ്ക്കാന്‍ ഇരുന്ന ഒരു വൃദ്ധ സ്ത്രീ, അഴുക്കുചാലിലേയ്ക്ക് തെറിച്ചുവീണ തന്‍റെ മകനെ വാരിയെടുത്ത് ചുംബിയ്ക്കുന്നു...
"ഫാ തള്ളേ എടെടീ എന്‍റെ കുഞ്ഞിനെ...." ശ്രീമതി ആ സ്ത്രീയുടെ ചെകിട് പുകച്ചു....
മകന്‍റെ ഉടുപ്പ് മുഴുവന്‍ നാശമാക്കിയ ദേഷ്യത്തില്‍ ആ സ്ത്രീയുടെ നാഫിനോക്കി ഞാന്‍ ഒരു തൊഴിയും കൊടുത്തു...
അഴുക്കുചാലിലേയ്ക്ക് തെറിച്ചു വീണ് ചോരയൊലിപ്പിച്ച് പിടയുന്ന വൃദ്ധയെ പിന്നിലാക്കി മോട്ടോര്‍സൈക്കിളില്‍ വീട്ടിലേയ്ക്ക് തിരികെ മടങ്ങുമ്പോള്‍, വയോ വൃദ്ധരുടെ പുനരധിവാസത്തെ പറ്റിയുള്ള എന്‍റെ പ്രസംഗത്തിന് നഷ്ട്ടമായ കയ്യടി ഓര്‍ത്തു എന്‍റെ കണ്ണുകള്‍ നിറഞ്ഞു...
ആണ്ടില്‍ ഒരിയ്ക്കല്‍ വിരുന്നുവരുന്ന ഈ വൃദ്ധദിനത്തില്‍ എങ്കിലും അവരെ ഒന്ന് സ്നേഹിയ്ക്കാന്‍ നമ്മളൊക്കെ ഇനി എന്നാണു പഠിയ്ക്കുന്നത്....???
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ