മഴയുടെ ഈണം, ഈറനാം താരാട്ടായ്
മണ്‍മണമുയര്‍ത്തി വിരുന്നുവന്നു...
തോഴീ നിന്‍ ഓര്‍മ്മകള്‍ പോലെന്നില്‍ മധുചൊരിഞ്ഞു
വസന്തമെന്നില്‍ തീര്‍ത്ത പൂവുകള്‍ പോലെ നിന്‍
ചിന്തകളെന്നില്‍ നിറഞ്ഞുനിന്നു...
മധുരമൂറും നിന്‍ അധരത്താല്‍ നല്‍കിയ
പുഞ്ചിരിയെന്നില്‍ നിറഞ്ഞുനിന്നു...
വിരഹം തീര്‍ത്തു നീ മറഞ്ഞുനിന്നു...
നിന്മിഴികോണുകളാം യാഗാശ്വമെന്നില്‍
അശ്വമേധം തീര്‍ത്തു മയങ്ങിനിന്നു...
ചേതനയറ്റൊരു മിഴികളാല്‍ ഞാന്‍
പ്രകൃതിയെ വര്‍ണ്ണിക്കാന്‍ മറന്നുനിന്നു...
നോക്കുകളായെന്നില്‍ നീ പാകിയകന്നൊരു
കവിതതന്‍ വരിയിന്നു കുറിച്ചിടുന്നു , ഞാന്‍.. .
നിന്‍ ഓര്‍മ്മകള്‍കൊണ്ടൊരു കാവ്യം തീര്‍ത്തിടുന്നു...
മണ്‍മണമുയര്‍ത്തി വിരുന്നുവന്നു...
തോഴീ നിന്‍ ഓര്‍മ്മകള്‍ പോലെന്നില്‍ മധുചൊരിഞ്ഞു
വസന്തമെന്നില്‍ തീര്‍ത്ത പൂവുകള്‍ പോലെ നിന്‍
ചിന്തകളെന്നില്‍ നിറഞ്ഞുനിന്നു...
മധുരമൂറും നിന്‍ അധരത്താല്‍ നല്‍കിയ
പുഞ്ചിരിയെന്നില്‍ നിറഞ്ഞുനിന്നു...
വിരഹം തീര്‍ത്തു നീ മറഞ്ഞുനിന്നു...
നിന്മിഴികോണുകളാം യാഗാശ്വമെന്നില്‍
അശ്വമേധം തീര്‍ത്തു മയങ്ങിനിന്നു...
ചേതനയറ്റൊരു മിഴികളാല്‍ ഞാന്‍
പ്രകൃതിയെ വര്‍ണ്ണിക്കാന്‍ മറന്നുനിന്നു...
നോക്കുകളായെന്നില്‍ നീ പാകിയകന്നൊരു
കവിതതന്‍ വരിയിന്നു കുറിച്ചിടുന്നു , ഞാന്‍.. .
നിന്‍ ഓര്‍മ്മകള്‍കൊണ്ടൊരു കാവ്യം തീര്‍ത്തിടുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ