2013 മാർച്ച് 8, വെള്ളിയാഴ്‌ച

ഒരു അടിപ്പാവട രഹസ്യം... (18+)

മന്മോഹന്‍ ജീ ക്ക് സോണിയാജീ യുടെ എന്നപോലെ, ഇപ്പൊ തങ്കച്ചി അക്കന്‍റെ പാവാട വള്ളി നമ്മടെ ക്ഷൌര പത്രങ്ങള്‍ക്കും വളരെ പ്രിയപ്പെട്ടതാകുന്നു... അല്ല മോലാളീ ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ഈ പാവാട വള്ളി എന്താ മേടിക്കാന്‍ കിട്ടാത്ത സാധനം വല്ലോം ആണോ...

തെരുവോരത്ത് ഒരമ്മയുടെ മാറില്‍ തലചായ്ച്ചുറങ്ങിയ മൂന്നുവയസ്സുകാരിയെ ആന്തരികാവയവങ്ങള്‍ വരെ തകര്‍ക്കുന്ന നിലയില്‍ ക്രൂരമായി മാനഭംഗം (അതിനെ ഈ പേരില്‍ വിളിക്കാമോ എന്നറിയില്ല, കാരണം മാനം എന്താണെന്ന് മനസ്സിലാക്കാനുള്ള വയസ്സുപോലും ആ കുരുന്നിന് ആയിട്ടില്ല) ചെയ്ത ക്രൂരതയ്ക്ക് എതിരെ പടവാളും ഉന്തിത്തള്ളി ഇറങ്ങാല്‍ ഒരു മനോരാഗപത്രവും ഇല്ലല്ലോ എന്‍റെ ഈശോ മിശിഹായെ... ഓ ചിലപ്പോ ആ കൊച്ച് അടിപ്പാവട ധരിച്ചുതുടങ്ങിക്കാണില്ല എന്നത് കൊണ്ടാരിക്കും... എന്നാലും ആ കൊച്ചിന് ഒരു അടിപ്പാവട ഒക്കെ ധരിക്കാരുന്നു... അതും സില്‍ക്കിന്‍റെ വള്ളി ഉള്ള ഒരെണ്ണം.. അത് ആശുപത്രി വിട്ട് വന്നാല്‍ ഉടനെ ഒരെണ്ണം മേടിച്ച് കൊടുക്കണം... കാരണം വീണ്ടും അത് ഇവിടെ തന്നെ അല്ലെ ജീവിക്കാന്‍ പോണത്... അപ്പൊ അതൊരു ഉപയോഗം ആയേക്കും... ശിവ ശിവ കലികാലം...

എന്തൊക്കെ പറഞ്ഞാലും പൂഞ്ഞാറുകാരന്‍ ഒരു MLA ഉള്ളതുകൊണ്ട് നമ്മള്‍ മല്ലൂസിന് ദിവസ്സവും എരിയും പുളിയും ചേര്‍ത്ത് വാര്‍ത്ത ചമയ്ക്കാന്‍ ക്ഷൌര പത്രങ്ങള്‍ക്ക്‌ ഒരു വിഷമവും ഇല്ല... ഇനി പടച്ചതമ്പുരാന്‍ അടുത്ത വട്ടവും ഇങ്ങേരെ MLA ആക്കണേ എന്നൊരു പ്രാര്‍ത്ഥന മാത്രേ മനസ്സിലുള്ളൂ... അന്ന്യം നിന്നുപോകുന്ന പത്രവായന തിരികെ കൊണ്ടുവരാന്‍ ഇങ്ങേര്‍ നല്‍കിയ സംഭാവനകള്‍ വളരെ കൂടുതലാണ്... അതിന്‍റെ പേരില്‍ കേരളാ സര്‍ക്കാര്‍ ഒരു ഫെല്ലോഷിപ്‌ എങ്കിലും കൊടുത്ത് അദ്ധേഹത്തെ ആദരിക്കണം എന്നാണ് എന്‍റെ ആഗ്രഹം...

ഹോ ഈ സര്‍ക്കാര്‍ ഒന്ന് മാറിയാല്‍ പിന്നെ കുറെ നാള്‍ ഈ പെണ്‍കഥകള്‍ കേള്‍ക്കാന്‍ പറ്റില്ലല്ലോ എന്നൊരു വിഷമം മാത്രേ ഇപ്പൊ ഉള്ളൂ... ആ ഗെണെശന്‍ പിഴച്ചവനാ... ഗൌരി അമ്മ ആണേല്‍ അതിലും വലുത്... അവരുടെ ഒക്കെ ഇടയില്‍ നിന്നും പൂഞ്ഞാറുകാരനെ കാത്തുകൊള്ളേണമേ സര്‍വ്വ ശക്താ....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ