2013 മാർച്ച് 10, ഞായറാഴ്‌ച

ഒരമ്മ വിലാപം...


നീവരും പാതയില്‍, നിന്‍ കാലൊച്ചകള്‍-
കാതോര്‍ത്ത്‌ ഇരുളിന്‍റെ മറവില്‍ മൂകയായ്‌ ഞാന്‍-
കനലെരിയും മനസ്സുമായി കാത്തുനിന്നു...
നിന്നിടനെഞ്ചില്‍ തുളച്ചു കയറവേ
രാകിയ കത്തിയും നെടുവീര്‍പ്പിടുന്നുവോ...
മകനെ മാപ്പില്ല നിനക്കീ അമ്മതന്‍ നെഞ്ചിതില്‍
മരണമാണ് ഞാനിന്നു നല്‍കുന്നോരാ പരിഹാരം...

അടിവയറില്‍ മിന്നല്‍ പിണരുകള്‍
നിന്നെ ഗര്‍ഭം പേറിയ വയറിതില്‍
തെറിച്ചുവീണ നിന്‍ നിണബാഷ്പങ്ങളാല്‍
ചുട്ടുപൊള്ള്‌ന്നെന്‍റെ ശരീരവും മനസ്സും...
മകനെ ക്ഷമിച്ചുകൊള്‍ക, ആ കണ്ണുകള്‍ മൂടുക...
അമ്മക്ക് മാനം കാക്കാന്‍ ഉതുമാത്രമുപായം...

ഇനിയുമൊരു ജീവന്‍നീ തച്ചുടക്കാതിരിക്കുകില്‍ 
അമ്മതന്‍ മനമിതില്‍ ആത്മശാന്തി...
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ