ഇന്നെന്‍ഉണ്ണിതന്‍ പിറന്നാളലാതാകണം
ഈ പടുവാര്‍ദ്ധക്ക്യത്തിലുമെന്‍ മാറുചുരത്തുന്നു
മഞ്ഞുമഴ പെയ്യുമീ മകരപ്രഭാതമിതില്‍
വിറകൊണ്ട കൈകാലുകളെ മനസ്സാല്‍ ബന്ധിച്ചു
അമ്പല നടകളില്‍ കയറിയിറങ്ങി പൊടിപിടിച്ചോരാ-
കസവുചേലയാല്‍ വിയര്‍പ്പൊത്തുമ്പോള്‍
ഈറനണിഞ്ഞ കണ്‍പോളകളില്‍
എന്നുണ്ണിതന്‍ മുഖംമാത്രമുയര്‍ന്നു നിന്നു
വലംകയ്യിലൊരുപിടി പ്രസാദവുമായി
പശിയടക്കി ഉണ്ണിതന്‍ വരവിനായ് കാത്തിരുന്നു
വെള്ളിത്തേരിലര്‍ക്കന്‍ പടിഞ്ഞാറുമറയുമ്പോഴും
വിറയാര്‍ന്ന കൈകാലുകളെ മനസ്സാല്‍ ബന്ധിച്ചു
ഇരുള്‍വീണ വൃദ്ധസദനത്തിന്‍ ഒരു മൂലയില്‍ കാത്തിരുന്നു.
ആയിരം വിഷാദ നയനങ്ങള്‍ക്ക് സന്തോഷമേകി-
ഞാന്മാത്രമിതെന്തേ എരിഞ്ഞുതീരാത്തൂ
ഇന്നുണ്ണിതന്‍ ചുണ്ടുകളില്‍ പുഞ്ചിരിമാത്രമേകണേ-
എന്ന പ്രാര്‍ഥനയാല്‍ ഒരുജെന്മം മുഴുവന്‍ എരിഞ്ഞു തീര്‍ന്നു
ഇന്നുണ്ണിതന്‍ പിറന്നാളതാലാകണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ