2013 ഏപ്രിൽ 28, ഞായറാഴ്‌ച

വേനല്‍മഴ....



ദാഹാമാര്‍ന്നു വിണ്ടുകീറിയ ഭൂമിയുടെ
അന്തരാളങ്ങളിലേക്ക് ഒലിച്ചിറങ്ങുന്ന വെള്ളിമഴ
ഭൂമിയുടെ നന്നിയുമായി ഉയര്‍ന്നുപൊങ്ങുന്ന
മണ്ണിന്‍റെ പച്ചയായ മണത്തിന്
ആകാശത്തിന്‍റെ സമ്മാനമായി ആലിപ്പഴങ്ങളും
തെറിച്ചുവീഴുന്ന ആലിപ്പഴങ്ങള്‍
എന്നെ ബാല്യത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നു
ഒരുമിനിഷത്തേക്ക് ഞാനും ഒരു കൊച്ചുകുട്ടിയാകുന്നു
ചുറ്റും കൂടിനില്‍ക്കുന്നവരില്‍ ഒടുവിലൊരു
പരിഹാസ മന്ദസ്മിതം മാത്രം...
എങ്കിലും ഞാനിന്നാസ്വദിക്കുന്നു
വേര്‍പിരിഞ്ഞു പോയൊരെന്‍ കാമുകിയുടെ
രണ്ടാം വരവുപോലെ
ഗോതമ്പുപാടങ്ങളിലേക്ക് ആര്‍ത്തലച്ചു
പെയ്യുന്ന എന്‍റെ സ്വന്തം മഴയെ.... :-)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ