2013 മേയ് 4, ശനിയാഴ്‌ച

അമ്മേ നിനക്കൊരായിരം പ്രണാമം...

ചെയ്തുപോയി കുറച്ചു തെറ്റുകളമ്മേ നിന്‍-
ഹൃദയത്തില്‍ നിഴലുകള്‍ വീഴ്ത്തും പോല്‍
അമ്മതന്‍ മുഖമിതോര്‍മ്മയില്ലെന്നാകിലും
അന്നുനുണഞൊരാ മുലപ്പാലിന്‍ മധുരമിനിയും
നുണയുവാന്‍ ഞാന്‍ കൊതിച്ചുപോയി...
എന്നമ്മ തീറെഴുതിവാങ്ങിയോരെന്‍ അച്ഛന്‍റെ
മാറിലെ ചൂടേറ്റുറങ്ങുവാന്‍ ഞാന്‍ വൃഥാ കൊതിച്ചുപോയി...
വാത്സല്ല്യം തുളുമ്പുമൊരു ച്ചുംബനത്തിനായെന്‍
കവിളുകള്‍ വൃഥാ തുടിച്ചുപോയി...
ഗെര്‍ഭപാത്രത്തില്‍ ചുമന്നില്ല എന്നാകിലുമെന്‍
അമ്മയായി നിന്നില്‍ ലാളന കൊതിച്ചുപോയി...
പെറ്റവളല്ലെന്നാകിലും പോറ്റുവമവളുമൊരമ്മയാണെന്ന്
വൃഥാ ഞാന്‍ തെറ്റി ധരിച്ചുപോയി...
എല്ലാമെന്‍ തെറ്റുകളമ്മേ സദയം ക്ഷമിച്ചുകൊള്‍ക..
അധിതിയായി വന്നുപിറന്നൊരെന്നെ-
പിരിയുമീ നശ്വര ജീവിതത്തിനുമൊരായിരം നന്ദി...
ഇനിയെനിക്കുറങ്ങീടാമീമണ്ണില്‍ വേദനതന്‍
കണ്ണുനീര്‍ തടാകങ്ങളില്ലാതെ...
പെറ്റവളല്ലെന്നാകിലും പോറ്റുമവളുമോരമ്മ-
എന്നുഞ്ഞാന്‍ വൃഥാ തെറ്റിധരിച്ചുപോയി...
ക്ഷമിക്കുക നീയെന്‍ ആത്മാവിനോട്
നോവുകള്‍ മറന്നെന്നെ പ്രപഞ്ച സ്വകാര്യതയിലൂടെ
സ്വൈര്യ വിഹാരത്തിലേക്ക് നയിച്ചോരെന്‍ 
പിതാവേ നിനക്കുമോരായിരം നന്ദി...
ഇനിയുമൊരദിതി അധിതിയായി പിരക്കാതിക്കട്ടെ...
നോവുകളൊരു അലയാഴിയായി നുരഞ്ഞു
പടരാതിരിക്കട്ടെ, വിരിയാത്ത പൂവുകള്‍ വാടാതിരിക്കട്ടെ
എങ്കിലുമെന്‍ അമ്മേ നിന്‍ ശിലാ-
ഹൃദയത്തിനുമുന്നിലെന്‍ ആത്മ പ്രണാമം..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ