2014 ഫെബ്രുവരി 2, ഞായറാഴ്‌ച

സത്ത്യത്തിന്‍റെ വിധി

സത്യം തേടി നടന്നുകയറിയത്
ശിലാ ബിംബം കാവലിരിക്കുന്ന
ദേവാലയത്തിരുമുറ്റത്തിനും ഏറെ ദൂരെ
മരണം വരിച്ച ദേവനു മുന്നില്‍... 

ചുറ്റും നീതിമാന്‍ മാര്‍ നിലയുറപ്പിച്ചിരുന്നു
സൌഹൃദം തകര്‍ന്ന ദേവാലയം മരണപ്പെട്ടിരുന്നു...
നീതിനല്‍കുവാന്‍ നരാധമന്മാര്‍ കാത്തിരുന്നു,
മരണം വരിക്കുവാന്‍ ഞാനും...

ഏറ്റുപറച്ചിലുകള്‍ മാത്രം മുഴങ്ങിക്കേട്ടു,
കുറ്റപ്പെടുത്തലുകള്‍ പിറുപിറുത്തുകൊണ്ടിരുന്നു,
സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ വിധിവാഹകരായി
സത്യം മാത്രം ശിക്ഷിക്കപ്പെട്ടു, മരണം വരെ തൂക്കിലേറാന്‍...

എങ്കിലും ഞാന്‍ സത്യം പറഞ്ഞുകൊണ്ടിരുന്നു,
എന്‍റെ നാവ്‌ മണ്ണില്‍ വീണ് പിടയും വരെ
കണ്ണുകള്‍ ചൂഴ്ന്നെടുക്കും വരെ,
മരണമെന്നെ തഴുകും വരെ...



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ