2014 ഫെബ്രുവരി 16, ഞായറാഴ്‌ച

ഇന്നീ പടിയിറങ്ങും സന്ധ്യയും,
നാളെ വിരുന്നുവരുമാ പുലരിയും
നിന്നോര്‍മ്മകള്‍ മാത്രം പേറുവതെന്തേ...
നീയാം വസന്തം വിരുന്നുവരും നാളേക്കായി
ഓര്‍മ്മകള്‍ പോലും കാത്തിരിപ്പെന്നോ...

മനസ്സുനീറുമൊരു മഴയായി,
തൂലിക നിലക്കുമൊരു മരവിപ്പായ്,
ഓര്‍മ്മകള്‍ കാര്‍ന്നുതിന്നു മുടിച്ചോരെന്‍
കിനാക്കള്‍ക്ക് കുളിരേകിയൊരു-
മരണമായ്‌ നീയെന്നില്‍ പെയ്തിറങ്ങൂ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ