പ്രണയം നിര്‍വ്വികാരതയുടെ-
ചട്ടക്കൂടുകളില്‍ തിളച്ചുമറിയുന്നു...
മുറിവുണങ്ങാത്ത മനസ്സില്‍ എങ്ങും
രെക്തം കട്ടപിടിച്ചു കിടക്കുന്നു...
മോഹവും, സ്വപ്നവും ഒരേ-
ചിതയില്‍ വെന്തു മരിക്കുന്നു...
കാലചക്രം മാത്രം പിന്നെയും
ഉദയാസ്തമനങ്ങള്‍ക്കായി കാത്തിരിക്കുന്നു...
മരണം പടികടന്നെത്തുന്നതും കാത്ത്
ചിന്തകള്‍ എങ്ങോ കാടുകയറുന്നു...
ഭൂമിയിലേക്കടര്‍ന്നു വീഴുന്ന ഓരോ-
വാകപ്പൂവിലും രെക്തകണങ്ങള്‍മാത്രം...
പെയ്യാതെ പെയ്തൊരീ മഴയില്‍
ഈറനാകുന്നത് സത്യമോ മിഥ്യയോ...
തിരസ്കൃത പ്രണയം ബാക്കിവെച്ചത്
ചുട്ടുപൊള്ളുന്ന ചിതകള്‍ മാത്രം...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ