വറ്റിവരണ്ടിമ പൂട്ടിമയങ്ങും-
പുഴയുടെ മോഹം വില്‍പ്പനക്ക്...
നഗ്നതമറക്കാന്‍ നിഴലുകളില്ലാ-
കാടിന്‍മാനം വില്‍പ്പനക്ക്...
തെരുവോരങ്ങളില്‍ പിച്ചിച്ചീന്തും-
പെണ്ണിന്‍ രോദനം വില്‍പ്പനക്ക്...
ക്യാമറക്കണ്ണിന്‍ മുന്നില്‍ പിടയും-
നോവിന്‍ രോദനം വില്‍പ്പനക്ക്...
കട്ടുമുടിക്കും ഭരണം കൊണ്ടീ-
നാടിന്‍ മാനം വില്‍പ്പനക്ക്...
നേരുപറഞ്ഞാല്‍ കൂട്ടിലടക്കും, നാടിന്‍-
നേരും, നെറിയും വില്‍പ്പനക്ക്...
നാടിന്‍ ഉന്നതി കിനാവുകണ്ടൊരാ-
വൃദ്ധന്‍ തന്‍, ചോരയുമിന്ന് വില്‍പ്പനക്ക്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ