2014 ഒക്‌ടോബർ 4, ശനിയാഴ്‌ച

ചിന്തകളുടെ തേങ്ങല്‍

പുലരിയുടെ കണ്ണുനീര്‍ പോല്‍
ഇലപെയ്തുതോര്‍ന്ന മഴ...
പൂമണക്കാത്ത വസന്തം...
രാക്കിളി പാടാത്ത രാവുകള്‍ ..
ചുട്ടുമണക്കുന്ന മണലാരണ്യത്തില്‍
എങ്ങോ കുഴിച്ചുമൂടപ്പെട്ട
ഒരുപിടി കിനാവുകള്‍...
നിറമുള്ള കിനാവുകളെല്ലാം
മഴവില്ലുപോലെ
നിന്നില്‍ ലെയിച്ചു...
നിറമില്ലാതവ നിഴലുകള്‍പോലെ
നിദ്രയിലെന്‍ കണ്ണുനനച്ചു...
ഒരു പേമാരി പെയ്തു തോര്‍ന്നു...
ഒടുക്കം അവയൊരു നീര്‍ത്തുള്ളിയായി
ഇലത്തുമ്പുകളിലൂടെന്‍
നിദ്രയില്‍  നിദ്രയില്‍ പതിച്ചു...
സ്വപ്നങ്ങളെത്തേടി പറക്കുവാനെന്‍
ചിറകുകള്‍ക്കിന്ന്‍ ശക്തിയില്ലായിരുന്നു...
അവയിലെന്‍ മിഴിനീര്‍ തുള്ളികള്‍
നീര്‍കുമിളകള്‍ പോലെ പറ്റിപ്പിടിച്ചിരുന്നു,
ഭൂമിയുടെ ഭാരം പോലെ...
എന്‍ സ്വപ്നങ്ങളില്‍ നിന്നും
വസന്തത്തിന്‍ പൂമണവും,
രാക്കിളിയുടെ ഈണങ്ങളും
എങ്ങോ വിരുന്നു പോയിരുന്നു...  
കറുത്തിരുണ്ട നിഴല്‍രൂപങ്ങളായി
ചിന്തകള്‍ എന്‍ സ്വപ്നങ്ങളെ
എന്നോ തടവിലാക്കി...
എങ്കിലും മഴ പെയ്തുകൊണ്ടിരുന്നു
ഇലച്ചാര്‍ത്തുകളിലൂടെ എന്നും...
പൂമണങ്ങളില്ലാത്ത വസന്തങ്ങള്‍   
വിരുന്നുവരാന്‍ കാത്തിരുന്നു...
എന്‍ ചിന്തകള്‍ മാത്രമീ
ചുവരുകള്‍ക്കുള്ളില്‍ രാക്കിളിപ്പാട്ടുതേടി
തേങ്ങലടക്കി, ഉഷ്ണക്കാറ്റുമേറ്റുവാങ്ങി
സ്വയം എരിഞ്ഞടങ്ങി...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ