പിറവികൊണ്ട നാള്‍മുതല്‍
മരണഭീതി വരമായ് നേടിയവള്‍
പെണ്ണ്...
അപരന്റെ കണ്ണിനാല്‍
ചോരയൂറ്റപ്പെടുന്ന സത്യവും
പെണ്ണ്...
അരവയറിനും, ആര്ഭാടത്തിനും
ചേലയഴിക്കുവതും
പെണ്ണ്...
കണ്ണില്‍ കനവുള്ള കണ്ണകിയാകാതെ
ദയതേടി കേഴുവതും
പെണ്ണ്...
കണ്ണില്‍ നനവുപടരുന്ന രാവുകളില്‍
സ്നേഹസ്പര്‍ശവുമായെത്തുന്ന എന്നമ്മയും
പെണ്ണ്...
ഓര്‍മ്മയുടെ മഞ്ഞുമൂടിയ ഇടനാഴികളില്‍
ഒരു വെറും നൊമ്പരമായ നീയും
പെണ്ണ്...
നന്നായിരിക്കുന്നൂ...ഇനിയും എഴുതുക...ആശംസകള്‍
മറുപടിഇല്ലാതാക്കൂ