സാധാരണ കഴിക്കുന്ന ആഹാരത്തെക്കുറിച്ചും, വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചും ഞാന്‍ അഭിപ്രായങ്ങളൊന്നും പറയാറില്ല... അതുകൊണ്ടുതന്നെ ഒരു പുസ്തകനിരൂപണം എങ്ങിനെയാകണം എന്ന് എനിക്കറിയില്ല... എങ്കിലും ശ്രീ വിരോധാഭാസന്റെ "ചില ചന്തി ചിന്തകളുടെ" അവസ്സാന അധ്യായവും വായിച്ചുകഴിഞ്ഞപ്പോള്‍ അതിനെപറ്റി കുറച്ചുവാക്കുകളെങ്കിലും ഇവിടെ കുറിക്കണം എന്ന് തോന്നി...
പുസ്തകത്തിന്റെയും എഴുത്തുകാരന്റെയും നാമം പോലെതന്നെ വ്യത്യസ്തങ്ങളില്‍ വ്യത്യസ്തമാണ് എഴുത്തുകാരന്റെ ശൈലിയും... വായനക്കാരനെ തന്റെ അക്ഷരങ്ങളിലേക്ക് വലിച്ചടുപ്പിക്കാന്‍ എഴുത്തുകാരന് ഒരു പ്രത്യേക കഴിവുതന്നെയുണ്ട് എന്ന് തോന്നിപ്പോകുന്നതാണ് ഇതിലെ ഓരോ അധ്യായങ്ങളും...
ചില ചന്തിചിന്തകളുടെ അവസ്സന അദ്ധ്യായവും വായിച്ചുകഴിഞ്ഞ എനിക്ക്, ഉള്‍ക്കയുടെ വരവും പതനവും ആസ്വദിച്ച ഒരു കൊച്ചുകുട്ടിയുടെ പ്രതീതിയാണ് ഉണ്ടായത്... ഭൌമാന്തരീക്ഷത്തില്‍ സ്വയം ജ്വലിച്ച് കണ്ണുകളില്‍ ആശ്ചര്യവും ചുണ്ടുകളില്‍ ചെറു പുഞ്ചിരിയും എത്രത്തോളം നമുക്ക് സമ്മാനിക്കുന്നുവോ, അത്രത്തോളവും ചില സന്ദര്‍ഭങ്ങളില്‍ അതിനേക്കാളേറെയും സമ്മാനിക്കുവാന്‍ പ്രിയ സുഹൃത്ത് വിരോധാഭാസന്റെ അക്ഷരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്... ഓരോ വാക്കുകളും ഒരു തീഗോളം കണക്കേ വന്ന് പതിക്കുന്നത് വായനക്കാരന്റെ ചിന്താമണ്ഡലങ്ങളുടെ മധ്യത്തിലേക്കാണ്... ഈ ചന്തി ചിന്തകളിലൂടെ ആക്ഷേപഹാസ്യത്തിന്റെ ഒരു പുത്തന്‍ ലോകമാണ് പ്രിയ സുഹൃത്ത് വിരോധാഭാസന്‍ വായനക്കാരുടെ മുന്നിലേക്ക് തുറന്നിടുന്നത്...
എനിക്കുമുന്പേ ചില നിരൂപകര്‍ സൂചിപ്പിച്ചതുപോലെ ചില ചന്തിചിന്തകള് സമൂഹത്തിനുനേരെ തുറന്നുപിടിച്ച ഒരു കണ്ണാടിയല്ല എന്നാണ് എന്റെ വിലയിരുത്തല്‍... മറിച്ച്, മലയാളിയുടെ കപട സദാചാരത്തിനുമേല്‍ നല്കുന്ന ഒരു പ്രഹരമാണ്, ഇതൊരു ആഭാസവുമാണ്, പ്രതികരണശേഷി നഷ്ട്ടപ്പെട്ട് സമൂഹത്തിനുനെരെ കണ്ണടച്ച് തികച്ചും യന്ത്രസമാനരായ് ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ചിന്തകളിലേക്ക് ചുട്ടുപഴുത്ത പച്ചിരുമ്പ് തള്ളിക്കയറ്റുന്ന ഒരുതരം ആഭാസം...
സ്വന്തം പ്രൊഫൈല്‍ പിക്ച്ചറിനു ലൈക്കുതെണ്ടി മുഖപുസ്തകത്താളില്‍ ചടഞ്ഞുകൂടുന്ന ഒരുകൂട്ടം മനുഷ്യരുടെ ഇടയില്‍ നിന്നും ഇനിയും ഒരുപാട് വിരോധാഭാസന്മാര് ഉണ്ടാകട്ടെ... പ്രിയ സുഹൃത്ത് വിരോധാഭാസനും, അദ്ദേഹത്തിന്റെ ചന്തി ചിന്തകള്‍ക്കും ഒരായിരം പൂച്ചെണ്ടുകള്‍... നര്‍മ്മത്തിന്റെ കരിമ്പടം പുതപ്പിച്ച ചുട്ടുപൊള്ളുന്ന ഒരായിരം രചനകള്‍ക്ക് ജന്മം നല്കുവാന് അദ്ദേഹത്തിന്റെ തൂളികക്കാകട്ടെ എന്ന് ആശംസിക്കുന്നതിനോടൊപ്പം, പുതിയ രചനകള്ക്കായ് കണ്പാര്ത്തിരിക്കുന്നു....
ഈ മനോഹരമായ ബ്ലോഗില്‍ വന്നപ്പോള്‍ അത്ഭുതപ്പെട്ടുപോയി
മറുപടിഇല്ലാതാക്കൂഎന്തുമാത്രം എഴുത്തുകളുണ്ടിതില് .. അക്കൂട്ടത്തില്‍ ചില ചന്തി ചിന്തകള്‍ എന്ന പുസ്തകത്തേയും ഉള്‍പ്പെടുത്തിയതില്‍ സന്തോഷം പ്രീയ കൂട്ടുകാരാ..
അഭിവാദ്യങ്ങള്‍ ..