2015 നവംബർ 16, തിങ്കളാഴ്‌ച

അക്ഷരങ്ങൾ




അക്ഷരങ്ങൾ,
ചിന്താ മണ്ഡലങ്ങളിൽ നിന്നും ബീജങ്ങളെ ആവാഹിച്ച് ഗർഭം ധരിച്ച തൂലികത്തുമ്പിനാൽ കടലാസ്സു പാളികളിലേക്ക് പിറന്നുവീഴുന്ന ചോരക്കുഞ്ഞുങ്ങളാണ്...
ഓരോ അക്ഷരക്കൂട്ടുകളുടെയും പിറവിക്ക്പിന്നിൽ മനം മടുക്കുന്ന കഥകളുണ്ടാവും...
തിളക്കുന്ന യവ്വനം വിരൽത്തുമ്പിൽ വിറകൊളളുന്നവരുടെ, നഷ്ടസ്വപ്നത്തിന്റെ കണ്ണുനീർതുളളികളാൽ കടലാസ്സു കഷ്ണങ്ങളെ ഈറനണിയിച്ചവരുടെ, ഏകാന്തത തിന്നുതീർത്ത രാപ്പകലുകളിൽ ഹൃദയതാളം നഷ്ടമായവരുടെ, പൊട്ടിപ്പൊളിയുന്ന ചിന്തകളാൽ എണ്ണമറ്റ രാപ്പകലുകൾ തൂലികക്കൊപ്പം ശയിച്ചവരുടെ കഥകൾ... അക്ഷരപ്പിറവിയിൽ പ്രാണവേദനയോടെ ഹൃദയരക്തം ഊറ്റിനൽകി കാവ്യഭാവനക്ക് ആത്മസംതൃപ്തി നൽകിയ തൂലികകളുടെ കേൾക്കപ്പെടാത്ത കഥകൾ...

എണ്ണമറ്റ നിമിഷങ്ങളുടെ പിരിമുറുക്കങ്ങളിൽനിന്നും പിറവിയെടുത്ത, അക്ഷരങ്ങളുടെ പിതൃത്വം നിഷേധിക്കപ്പെടുന്നത് മൃതിയേക്കാൾ ശൂന്യമായ അവസ്ഥയാണ്...
തെരുവിന്റ്റെ മകൻ എന്ന മുഖപുസ്തക പ്രോഫൈലിൽ ഇരുന്നുകൊണ്ട് എന്റെ അക്ഷരങ്ങളിലൂടെ താങ്കൾ കയ്യടിനേടുന്നത് തികച്ചും സന്തോഷാവഹം തന്നെ, പക്ഷേ... ആത്മസംഘർഷങ്ങളുടെ ഞെരിപ്പോടിലൂടെ ഇടതടവില്ലാതെ സഞ്ചരിച്ച്, ഞാൻ പിറവികൊടുത്ത അക്ഷരക്കൂട്ടുകളെ കടമെടുക്കുമ്പോൾ കടപ്പാട് നൽകാൻ താങ്കൾ ബാധ്യസ്ഥനല്ലേ...??? അല്ലെങ്കിൽ തന്റെ പ്രോഫൈൽ നാമം ശരിക്കും അന്വർത്ഥമായിപ്പോകില്ലേ...???
എന്റെ ബ്ലോഗിലും, www.koottam.com എന്ന സോഷ്യൽ നെറ്റ്വർക്ക് സൈറ്റിലും വർഷക്കൾക്ക് മുൻപ് ഞാൻ പോസ്റ്റ് ചെയ്ത പോസ്റ്റുകളിലൂടെ കയ്യടി നേടുന്ന തനിക്ക് ആശംസകൾ...
ഒന്നോർക്കുക, പിറവികൊടുത്ത കയ്യുകൾക്ക് നഷ്ടമാകുന്ന അക്ഷരങ്ങൾ എന്നുമൊരു വേദനയാണ്...
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ