2016 ഫെബ്രുവരി 17, ബുധനാഴ്‌ച

പൂവാക...




നീയെന്നില്‍ ഒരു മരം നട്ടു
പ്രണയത്തിന്‍റെ പൂവാക...
നീയന്നു പെയ്തുതോര്‍ന്ന
രാത്രി മഴയില്‍ ഈറനായി
ഋതുക്കള്‍ മാറിയതറിയാതെ
വിരിയാത്ത മൊട്ടുകളെ
ഗര്‍ഭം പേറി
ചിന്തകള്‍ക്ക് ചുറ്റും
വേരുകളാഴ്ത്തി,എന്നില്‍ 
പടര്‍ന്നു പന്തലിക്കുന്നുണ്ട്
ചിതയൊരുക്കാന്‍ പോലും
ഗുണമില്ലാത്ത
ഒരു പൂവാക...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ